Sunday, February 1, 2026

TRADITIONAL MEDICINE ON PERILOUS PATH

പാരമ്പര്യവൈദ്യ ശവപ്പെട്ടിയുടെ അവസാനത്തെ ആണിക്കല്ല് (Draft) 2026 ഫെബ്രുവരി 5ന് തിരുവനന്തപുരത്ത്‌വെച്ച് കേരളത്തിലെ പാരമ്പര്യ വൈദ്യന്മാർ ഒരു സമരം നടത്തുന്നുണ്ട്. അവരുടെ നിയമപരമായ നിലനിൽപ്പിനെ സംബന്ധിച്ച് കുറേക്കാലമായി നടന്നുവരുന്ന പോരാട്ടങ്ങളുടെ തുടർച്ചയിലാണ് അതുനടക്കുന്നത്. പാരമ്പര്യ വൈദ്യവിഷയം സംബന്ധിച്ച ഒരു ഭരണസമിതിയും വൈജ്ഞാനിക സ്ഥാപനവും തുടങ്ങാനുള്ള ഒരു പ്രഖ്യാപനം കേരള നിയസഭയിൽ 2025 ൽ ഉണ്ടായിട്ടുണ്ടെന്നും അതുടൻ ആരംഭിക്കാനുള്ള നടപടിയുണ്ടാകണമെന്നുമാണ് അവരുടെ മുഖ്യ ആവശ്യം. തീർച്ചയായും ഭാവിയിൽ ഗുണകരമായിത്തീരാനിടയുള്ള ഒരു സംഗതിയാണിത്. എന്നാൽ ഇവിടെ പതിയിരിക്കുന്ന ചില അപകടങ്ങളെക്കുറിച്ച്കൂടി ബന്ധപ്പെട്ടവരുടെ ശ്രദ്ധയുണ്ടാകേണ്ടതുണ്ട്. തുടങ്ങാനുദ്ദേശിക്കുന്നത് ഒരു പാരമ്പര്യവൈദ്യ സർവ്വകലാശാലയാണെന്ന സംസാരമുണ്ട്. രാജ്യത്ത് സർവ്വകലാശാലയെന്ന വിദ്യാഭ്യാസ വ്യവസ്ഥയെസംബന്ധിച്ചു നിലനിൽക്കുന്ന നിയമക്രമങ്ങൾക്കുള്ളിൽ പാരമ്പര്യ വൈദ്യവിദ്യയെ എങ്ങനെയൊക്കെയാണ് ഉൾക്കൊള്ളിക്കാനാകുക എന്നതിനെക്കുറിച്ച് നല്ല വ്യക്തത ഉണ്ടായില്ലങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായിത്തീരുന്ന ദുരന്തമാകാനിടയുണ്ട്. പാരമ്പര്യവൈദ്യന്മാരുടെ ചികിത്സാ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് അടുത്തകാലത്ത് രാജ്യത്തുണ്ടായ നിയമങ്ങൾ പാരമ്പര്യവൈദ്യത്തിന്റെ അസ്തിത്വത്തെ പാടേയില്ലാതാക്കുന്ന രീതിയിൽ വിരോധാഭാസകരമായതാണ്. പാരമ്പര്യവൈദ്യം ചെയ്യന്നയാളെ "വൈദ്യൻ" എന്ന പേരുപറയുന്നതിനെ അത് വിലക്കുന്നുവെന്നാണ് അറിയാനായത്. അതിന്റെ അപകടത്തെക്കുറിച്ച് വൈദ്യന്മാർക്കിടയിലോ മറ്റോ എന്തെങ്കിലും ചർച്ചയുണ്ടായത് കണ്ടിട്ടില്ല. പാരമ്പര്യവൈദ്യത്തിനെ അംഗീകരിക്കുന്നുവെന്ന വ്യാജേന അതിന് അങ്ങേയറ്റം അപമാനകരമായ നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ഇതിനെ ഒറ്റപ്പെട്ട നടപടിയായി കാണാനാകില്ല. പാരമ്പര്യവൈദ്യം പോലുള്ള ജനവിദ്യാ, ജനസംസ്‌കാര പാരമ്പര്യങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ട് ആഗോളതലത്തിൽ നൂറ്റാണ്ടുകളായി നടക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇപ്പോഴുണ്ടായതും. പാരമ്പര്യങ്ങളെ തട്ടിയെടുത്ത് സ്വായത്തീകരിക്കുകയും വികൃതമാക്കി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പലവിധ പദ്ധതികളുടെ ഏതെങ്കിലും തന്ത്രത്തിന്റെ ഭാഗമായാണോ പുതിയ പ്രീണനനീക്കങ്ങളുണ്ടാകുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. നാട്ടറിവ് (ഫോക് ലോർ), വംശീയ വൈദ്യം, ശാസ്ത്രീയ പാരമ്പര്യം തുടങ്ങിയ വൈജ്ജ്ഞാനിക പദ്ധതികളിലൂടെ തുടർന്നുവരുന്ന പാശ്ചാത്യ അധിനിവേശ ചിന്തകളുടെ മായികവലയത്തിൽ പെട്ടുപോകാതിരിക്കാനുള്ള ജാഗ്രതയാണ് ഉണ്ടാകേണ്ടത്. ലോകാരോഗ്യ സംഘടന (WHO), യുനെസ്‌കോ, ആയുഷ്, ട്രാൻസ് ഡിസ്‌സിപ്ലിനറി യൂണിവേഴ്സിറ്റി (TDU) തുടങ്ങിയവയുടെ രൂപത്തിൽ മാറി മാറി അവതരിച്ചുകൊണ്ടിരിക്കുന്ന ചതിക്കുഴികൾ പെട്ടുപോകാതിരിക്കാൻ വല്ലവഴിയുണ്ടോന്ന് നോക്കുന്നതായിരിക്കും നല്ലത്. ഇത്തരം ചിന്തകളെ മുൻനിർത്തിയാണ് അടുത്തുതന്നെ തിരുവനന്തപുരത്തുവെച്ച് ഒരു പാരമ്പര്യവൈദ്യ ശിൽപ്പിശാല നടത്താനുദ്ദേശിക്കുന്നത്. വിശദവിവരങ്ങൾക്ക്: 9447262817 https://pillathaangi.blogspot.com

WORKSHOP ON PARAMPARYA VAIDYAM

❤️അടുത്ത പരിപാടി ആസൂത്രണം ❤️ 🌲പാരമ്പര്യ വൈദ്യസംഗമം🌲 വിവിധ പാരമ്പര്യ വൈദ്യരീതികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ ഒരു അനൗപചാരികമായ, ചെറിയ രീതിയിലുള്ള ഒരു ഒത്തുചേരൽ പരിപാടി തിരുവനന്തപുരപത്ത് വെച്ച് നടത്താനുദ്ദേശിക്കുകയാണ്. 🌿ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും കൂടിയിരിക്കാവുന്ന നിലക്കാണ് ഉദ്ദേശിക്കുന്നത്. 🌿ഒട്ടും സംഘടനപരമോ വിദ്യാവിനിമയപരോമോ ചികിത്സാ, മരുന്നു നിർമ്മാണ പരിശീലനപരമോ അല്ലാത്ത ആശയവിനിമയമാണ് പ്രതീക്ഷിക്കുന്നത്. 🌿പാരമ്പര്യവൈദ്യമെന്ന് പറഞ്ഞുവരുന്ന എല്ലാം സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട പൊതുവായ വിഷയങ്ങളെന്തും ആലോചനക്ക് കൊണ്ടുവരാവുന്നതാണ്. 🌿സാമൂഹിക സാംസ്‌കാരിക മേഖലകളിലോ ആരോഗ്യ, വൈജ്ഞാനിക രംഗത്തോ പ്രവർത്തിക്കുന്ന ആർക്കും പങ്കെടുക്കാവുന്ന രീതിയാണുദ്ദേശിക്കുന്നത്. 🌿സിദ്ധവൈദ്യം, ചിന്താമണി വൈദ്യം, നാട്ടുവൈദ്യം, ആദിവാസി വൈദ്യം, ആയുർവ്വേദം, വിഷവൈദ്യം, രാവണ വൈദ്യം, ബാലവൈദ്യം, കണ്ണ് വൈദ്യം, കളരിവൈദ്യം, മർമ്മവൈദ്യം, സമാന്തരവൈദ്യം, ബദൽവൈദ്യം, പ്രകൃതി ചികിത്സ എന്നിങ്ങനെയൊക്കെ പറഞ്ഞുവരുന്ന ആരോഗ്യരക്ഷാ രീതികളെക്കുറിച്ച് പൊതുവായകാര്യങ്ങൾ, കൂട്ടമായിരുന്ന് സല്ലപിക്കാനാകുമോ എന്നാണ് നോക്കുന്നത്. 🌿വർത്തമാനകാല ആരോഗ്യ, വൈദ്യവിദ്യാ പ്രതിസന്ധികളെ മുൻനിറുത്തിയുള്ള ആലോചനകളുമാണ് ലക്ഷ്യമാക്കുന്നത്. ഇങ്ങനെയൊരു പരിപാടിയുടെ ആസൂത്രണത്തിൽ, നടത്തിപ്പിൽ സഹകരിക്കാനും പങ്കാളികളാകാനും താല്പര്യമുള്ളവർക്ക് മുൻകൂട്ടി ബന്ധപ്പെടാപെടാവുന്നതാണ്. 🌿അഭിപ്രായ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു. വിശദവിവരങ്ങൾക്ക് : 9447262817 www.pillathaangi.blogspot.com 4-1-2026

Tuesday, January 27, 2026

WORKSHOP ON BHIKKUNI MOVEMENT

Explorations on Cultural Buddhism *BUDDHISM BEYOND FAITH COMMUNITY* 1-10 March 2026 🌲At different venues in Kerala 🌲 Conducted by Bhikkuni Bhante Suniti, Bhikkuni Bhante Vijaya Maitreyi and others. 🌲Workshops, speeches, Training programme, Personal interactions, community engagements. 🌲 Topics : 🌹Towards cultural Buddhism 🌹 Engaged Buddhism 🌹Bhikkuni Movements 🌹 Ambedkarite Budhism 🌹Buddhism cultures 🌹 Nonreligious Buddhism For details : 9447262817 www.pillathaangi.blogspot.com

Monday, November 24, 2025

DANGERS OF THE GLOBAL KALARI INVESTMENT

🌹🌲കളരിവിദ്യയുടെ ആഗോളതല വാണിജ്യ ഭീകരത🌹🌲 https://www.facebook.com/share/p/1DJpMHCmR9/ കളരിപ്പയറ്റിന്റെ പേരിൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഒരു വാണിജ്യശ്രുംഖലയെക്കുറിച്ചുള്ള സാമൂഹ്യമാധ്യമ വിളംബരങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. അന്വേഷിച്ചപ്പോൾ കിട്ടിയ ചില വിവരങ്ങൾ ഇങ്ങനെയായിരുന്നു: കേരളത്തിലെ ഒരു ഗ്രാമത്തിൽ അതിന്റെ ശാഖതുടങ്ങാനായി ചുരുങ്ങിയത് 65 ലക്ഷം രൂപ നിക്ഷേപിക്കണം. കളരിക്കും അനുബന്ധ സൗകര്യങ്ങൾക്കും വേണ്ട സ്ഥലമുണ്ടാകണം. വാടകയായും മറ്റും മാസത്തിൽ രണ്ട് ലക്ഷം നൽകപ്പെടും. ഹൈദ്രാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയുടേതായിരിക്കും നടത്തിപ്പ്. കളരിപ്പയറ്റ് പരിശീലിക്കാൻ ഒരു മാസത്തെ നിരക്ക് ₹6000/- ഉഴിച്ചിൽ തുടങ്ങിയ മറ്റ് ആരോഗ്യ രക്ഷാ സേവനങ്ങൾക്ക് തക്കതായ തുക ഈടാക്കുന്നതാണ്. (മറ്റ് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അറിയുന്നവർ പങ്കുവെക്കുമെന്ന് കരുതട്ടെ) മാസത്തിൽ 200/- രൂപ കൊടുക്കാൻപോലും ആളുകൾ തയ്യാറല്ലാത്തതുകൊണ്ട് ഗതികെട്ട രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന (മഴക്കാലത്തെ മൂന്ന് മാസത്തിൽ) പാരമ്പര്യ കളരികളെയാണ് ഇതുവരെ പരിചയമുണ്ടായിരുന്നത്. അത്തരമൊരവസ്ഥയിൽനിന്നും ഇപ്പോഴുണ്ടായിട്ടുള്ള മാറ്റങ്ങളെ എങ്ങനെയാണ് കാണേണ്ടത്? കറുത്ത സ്വർണ്ണമെന്ന നിലയിൽ കേരളത്തിലെ കുരുമുളക് ലോകവണിജ്യത്തിന്റെ ആകർഷക ഉല്പന്നമായിരുന്ന ഒരു കാലത്തേക്കുറിച്ചാണ് ഇവിടെ ഓർമ്മവരുന്നത്. കേരളത്തിന്റെ തന്നത് യുദ്ധമുറയെന്ന് പറഞ്ഞ് നാടൻ കാലാപ്രദർശനമായിട്ടായിരുന്നു ഇതുവരെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും വൻനഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്കും കളരിവിദ്യ തട്ടിയെടുക്കപ്പെട്ടിരുന്നത്. കേരളത്തനിമയെന്നതിനുപകരം ഭാരതീയത്തനിമയുടെ ധനുർവേദ യുദ്ധപാരമ്പര്യമായാണ് ഇന്ത്യയിൽ ദേശീയ യുദ്ധോത്സവങ്ങളിൽ കളരിവിദ്യ വിളംബരം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പൊന്ന്യത്തങ്കം, കടത്തനാട്ടങ്കം എന്നീ അങ്കോത്സവങ്ങളും നടക്കുന്നുണ്ട്. വൈദിക പാരമ്പര്യത്തിലേക്കും ബ്രാഹ്മണ്യ, സവർണ്ണ മൂല്യങ്ങളുടെ കെട്ടുകാഴ്ചകൾക്കുവേണ്ടിയുള്ള ഉല്പന്നമായും കളരിവിദ്യയെന്ന ജനകീയ ആരോഗ്യരക്ഷാ, വൈദ്യ പാരമ്പര്യത്തെ തട്ടിയെടുത്ത് വികൃതമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചകളാണ് കുറേക്കാലമായി കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ ദൃഢപ്പെട്ടു കഴിഞ്ഞിട്ടുള്ള ഹിന്ദുത്വ ഭീകരതയുടെ ഭാഗമായുള്ള അതിക്രമങ്ങൾക്കായി കളരിവിദ്യയെ ഉപയോഗിക്കുന്നതിനു വേണ്ടിയാണ് "കളരിപ്പയറ്റ്" എന്നനിലയിൽ യുദ്ധമുറാ ചരിത്ര നിർമ്മിതി നടന്നിട്ടുള്ളത്. (അഗ്നിപഥ, അഗ്നിവീർ എന്നിങ്ങനെയുള്ള അനുബന്ധ സൈനികവിഭാഗങ്ങളിലും മറ്റ് അർദ്ധസൈനിക, മർദ്ദകസേനകളിലും കളരിപ്പയറ്റിനെ ഉപയോഗപ്പെടുത്താനുള്ള ശ്രങ്ങൾ നടക്കുന്നുണ്ട്) അത്തരമൊരു വീരത്വാഘോഷങ്ങളുടെ തുടർച്ചയെന്നനിലയിൽ കൂടിയാണ് ഇപ്പോഴത്തെ ആഗോള വാണിജ്യശ്രുംഖലാ സംരംഭത്തെ കാണാവുന്നത്. (കൂടതൽ വ്യക്തത ഇനിയുമുണ്ടാകേണ്ടതുണ്ട്) ഇതുസംബന്ധിച്ച ഒരു പൊതു സംവാദം ഇവിടെ ആവശ്യമാകുന്നുണ്ട്. വിശദവിവരങ്ങൾക്ക്: 9447262817 www.pillathaangi.blogspot.com ചോമ്പാല 25.5.2025 കളരിവിദ്യയുടെ വിപുലമായ ആശയലോകത്തെക്കുറിച്ചുള്ള സംവാദങ്ങൾക്ക് സഹായകമായ ഒരു വിവരകോശം ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്: https://www.facebook.com/share/p/1AgUDEgdqe/ കളരിയാവിരൈ പലശകലങ്ങൾ അഥവാ കളരിവിദ്യയുടെ പലമയും പയമയും (വിവരകോശം ഒന്നാംഭാഗം) സമ്പാദകൻ: പി. കെ. ശശിധരൻ ............... https://www.facebook.com/share/p/18NVGNTHDy/ കളരിവിദ്യയെക്കുറിച്ച് നിലവിലുള്ള ചരിത്ര, സാംസ്‌കാരിക ധാരണകൾ തിരുത്തിയെഴുതാൻ സഹായിക്കുന്ന സമഗ്രമായ ഗവേഷണത്തെളിവുകളും മറ്റ് വിവരങ്ങളും സമാഹരിച്ചിട്ടുള്ള ഒരു പുസ്തകമാണിത്. കളരിവിദ്യയെപ്പറ്റി രാജശാസനങ്ങളും ഐതിഹ്യങ്ങളും മാത്രം വെച്ചുകൊണ്ടുള്ള ഭാഗികമായ കഥകളാണിപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിനുപരി പാരമ്പര്യത്തിനുള്ളിൽനിന്നുള്ള വിവരങ്ങളാണിവിടെ ശേഖരിച്ചിട്ടുള്ളത്. ഒന്നാം തമിഴ്സംഘകാലത്തെ (കി. മു. 400-300) നഷ്ടപ്പെട്ടതെന്നനിലക്കാണ് കളരിയാവിരൈയെക്കുറിച്ച് പറഞ്ഞുവരുന്നത്. കളരിയാവിരൈ 'ഒരു ദ്രാവിഡ വൈദ്യശാസ്ത്ര ഗ്രന്ഥ'മാണെന്ന് (ആരോഗ്യരക്ഷാവിദ്യയാണെന്ന്) ചില സംഘസാഹിത്യ ചരിത്രത്തിൽ കാണുന്നുണ്ട്. പാരമ്പര്യ അറിവുരൂപങ്ങളെ, പ്രയോഗമുറകളായാണ് കണ്ടുവന്നിരുന്നത്. 'മുറൈ', 'വിരൈ', 'നൂൽ' എന്നിങ്ങനെയായിരുന്നു പ്രാചീന തമിഴ് ശാസ്ത്രവിദ്യകളെ കണ്ടിരുന്നത്. അങ്ങനെയുള്ള പ്രയോഗവഴക്കങ്ങളും മൊഴിവഴക്കങ്ങളും ഇന്നും പ്രചാരത്തിലിക്കുന്നുണ്ടെന്ന് കാണിക്കുകയാണിവിടെ. ചിതറിപ്പോയ കളരിയാവിരൈ പാരമ്പര്യത്തിന്റെ പലശകലങ്ങളാണ് ഇതിൽ സമാഹരിക്കുന്നത്. . പാരമ്പര്യക്കാരുടെ അനുഭവങ്ങളും തെളിവുകളും ശേഖരിച്ചുകൊണ്ടുള്ള ഒരു പുസ്തക പരമ്പരയാണിത്.. ജനങ്ങൾക്ക്‌ കളരിപ്പയമയെക്കുറിച്ചെഴുതാനുള്ള ഒരവസരംകൂടിയാണ് ഇതിലൂടെയുണ്ടാക്കുന്നത്. http://pillathaangi.blogspot.com/ www.pillathaangi.com 9447262817

SUMMARY OF THE BOOK KALARIYAVIRAI

NOTE ON A NEW BOOK ABOUT KALARIYAVIRAI The recently published Malayalam book is a compilation of information on the lost Tamil Sangham-era text Kalariyavirai. Kalariyavirai - A Collection of Fragments, Or the Antiquity and Diversity of Kalarividya (A Compendium of information: Part One) Compiled by: P K Sasidharan ............. Malayalam title: Kalariyavirai Palasakalangal Adhava Kalarividyayude Palamayum Payamayum (Vivarakosham - Onnam Bhagam) ............... Kalariyavirai is one of the first Tamil Sangham texts, which is considered to have been lost. The present book on Kalariyavirai, which is a compilation of information gathered from various sources, suggests the continued existence of the perceived lost book. ‘Kalariyavirai’ is an archaic Tamil word, which literally corresponds to ‘kalarividya’ that still prevails in the present Malayalam. When we talk about the survival or recovery of Kalariyavirai, we do not mean to suggest that its contents are available somewhere in physical form, partially or otherwise. Instead, it points to the plausibility of identifying the existence of Kalariyavirai as a complex of various forms of knowledge practices that are signified by the existence of a wider category of 'kalari' or 'kalarividya', in the regions of present Kerala, Tamilnadu, and Karnataka. On the basis of the linguistic affinity between the words 'kalariyavirai' and 'kalarividya', along with evidences drawn from the corresponding socio-cultural and health care practices that prevail in Kerala and South India, this compilation (of which only the first part has been published now) tries to advance the argument that the Sangham work Kalariyavirai could be taken as having survived into present times in the non-textualised codified form of knowledge practices known as 'murai'. There are instances in the Tamil literary tradition where the notions such as science, knowledge, technique, skill, wisdom, etc., are signified by such terms as 'murai', 'virai', ‘vithai’, 'nool', and ‘kol’; apart from their other connotations. And some of their variant usages are seen to have continued to exist in Malayalam too. The name Kalariyavirai has been mentioned (along with other three books belonging to the first Sangham) in Tamil literary history writings, particularly in Nakeeran’s commentary on Irayanar Akapporul (9th CE), a pazhampattu or an ancient Tamil song narrating the legend of Muchangam, or the Three Sanghams, the three legendary scholarly confluences of ancient Tamil culture. Later historians referred to these four texts as being irrecoverably lost, and consequently, no serious explorations have been undertaken to ascertain the nature or content of Kalariyavirai. However, Melangathu Narayanan Kutty, the author of Sangha Sahitya Charitram (2003), an acclaimed history of Tamil Sanghams written in Malayalam, has made some brief observations on the contents of this lost work. Citing some traditional scholars’ writings, he has observed that the subject matter of Kalariyavirai is Dravidian Medical Science. One of the considerations was the linguistic fact that the word ‘kalariyavirai’ is a synonym for a medicinal herb called 'Chennamakki'. Similarly, a Siddhavaidya practitioner of Kanyakumari district in Tamilnadu has also testified that the word kalariyavirai still signifies another medicinal seed called 'kalanchikkottai vithai'. The Sangham poems like Akananuru, Purananuru also contain the word kalariyavirai, signifying shrubs, trees, forest, wasteland, etc. Besides these, both Malayalam and Tamil languages contain innumerable expressions related to the word Kalari. And the kalarividya tradition represents numerous kinds of health care and self-defence practices, which continues to thrive to this day. Dwelling heavily on the above matters and factors, the present compendium of information on kalariyavirai has attempted to draw its correlations with wide ranging sociocultural conditions, besides the technical aspects related to health care, self-defence and other physical culture practices. It has also tried to transcend the limitations of the prevailing historiographical methodology, which undermines such socio-cultural aspects, often limiting themselves to royal edicts and inscriptions. Consequently, a reductive historical awareness, according to which the kalari tradition is exclusively about warfare, has been perpetuated over time. Of late, the tradition has been promoted mainly as a folk-art performance to glorify the heroism of the bygone past. Based on comprehensive research work on community knowledge practices related to the traditional health care and healing practices in Kerala and Tamilnadu, the present compendium has gathered information from varied sources that could serve as direct and indirect testimonials for the wide-ranging knowledge basis of the kalariyavirai tradition. pksasidharan4@gmail.com 9447262817

Saturday, September 27, 2025

Workshop on 96 thatwas and Marmma chikilsa

96 തത്വങ്ങളും മർമ്മ ചികിത്സയും ശില്പശാല 2025 ഒക്ടോബർ 18-19 കോട്ടക്കൽ കണാരൻ ഗുരുക്കൾ സ്മാരക കളരിവിദ്യാ പഠനകേന്ദ്രം ചോമ്പാല, വടകര (പ്രവേശനം നിയന്ത്രിതം. 20 പേർക്ക്) 96 തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള രോഗനിർണ്ണയവും ചികിത്സയും എങ്ങിനെ എന്നതിനെക്കുറിച്ചുള്ള അന്വേഷണ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ ശില്പശാല. ഈ ദിശയിലുള്ള തുടർ അന്വേഷണങ്ങളിൽ താല്പര്യമുള്ളവരെയാണ് പ്രതീക്ഷിക്കുന്നത്. ജീവാണുകേന്ദ്രിത വൈദ്യശാസ്ത്രത്തിന്റെ പരിമിതികളെ മറികടക്കാനുള്ളശ്രമങ്ങളാണ് ലക്ഷ്യമാക്കുന്നത്. തമിഴ്നാട്ടിലെ സിദ്ധവൈദ്യന്മാർ പങ്കെടുക്കുന്നതാണ്. വിശദവിവരങ്ങൾക്ക്: 9447262817 www.pillathaangi.blogspot.com www.pillathaangi.com പിള്ളതാങ്ങി പൊത്തകം https://chat.whatsapp.com/FUaWVAUtaO69iQ3Wqxz4ea?mode=ems_copy_c 96 ശരീരതത്വങ്ങളെ മനസ്സിലാക്കാൻ.... (96 തത്വങ്ങളെ അടിസ്ഥാനത്തിൽ രോഗനിർണ്ണയവും ചികിത്സയും) ജീവാണുകേന്ദ്രിത വൈദ്യശാസ്ത്രത്തിന്റെ പരിമിതികളെ മറികടക്കാനുള്ള ശ്രമങ്ങൾ ധാരാളമുണ്ടാകുന്നുണ്ട്. എങ്കിലും തമിൾ സിദ്ധവൈദ്യ പാരമ്പര്യത്തിൽ വരുന്ന 96 ശരീരതത്വങ്ങളെ അവലംബമാക്കി അതിന്റെ സാധ്യതൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഒട്ടുംതന്നെ ഉണ്ടായിട്ടില്ലെന്ന് പറയാം. 96 ശരീരതത്വങ്ങൾ എന്തൊക്കെയാണെന്ന് ആത്മീയചിന്തയുടെ തലത്തിൽ പലരും പലരീതികളിൽ വിശദീകരിക്കുന്നത് കാണാറുണ്ട്. അതിനെക്കുറിച്ച് അറിയുന്നത് തന്നെ മോക്ഷത്തിലേക്കുള്ള വഴിതുറക്കപ്പെടലാണെന്നാണ് ചിലർ പറയുന്നത്. അതിനപ്പുറം ആരോഗ്യരക്ഷയുടെ (ജീവരക്ഷയുടെ) കാര്യത്തിൽ അതിന്റെ ഉപയുക്തത എന്തെന്ന് പറയാൻ ആത്മീയതാ വാദക്കാർക്ക് ഒട്ടുമേ താല്പര്യമില്ലെന്നാണ് തോന്നിയത്. അങ്ങനെയുള്ള ആലോചനകൾ അവജ്ഞയോടെ സമീപിക്കുന്നതും വളരെ പ്രകടമായി കാണാറുണ്ട്. ആത്മീയമോക്ഷം വിചാരം തന്നെയാണ് ആരോഗ്യരക്ഷയുടേതെന്നും അവർ വാദിച്ചേക്കും. കാരണം മോക്ഷവിചാരത്തിൽ നിന്ന് അകന്നുപോയതാണ് മനുഷ്യന്റെ ദുരന്തമെന്നുമാകും അവരുടെ ചിന്ത.. ഇങ്ങനെയൊരു സമീപനത്തിന്റെ ഫലമായി 96 തത്വത്തോട് പ്രത്യക്ഷമായൊരു വിമുഖത പൊതുവായുണ്ടാകാൻ ഇടയാക്കിയിട്ടുണ്ട്. ആത്മീയതയുടെ പരലോക-സൗഖ്യവിചാരങ്ങൾ എന്തൊക്കെ ആയാലും അത് അങ്ങനെത്തന്നെ തുടരട്ടെ. എന്നാൽ അതിന്റെ ഇഹലോക ഉപയുക്തതയെക്കുറിച്ചുള്ള അന്വേഷണത്തെ അപഹസിക്കാതിരുന്നാൽ മാത്രം മതിയാകും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ശരീരതത്വങ്ങളുടെ വ്യാവഹാരിക മാനങ്ങളെക്കുറിച്ചുള്ള ആലോചനകൾക്കായി ശ്രമിക്കുന്നത്. ഇന്ന് 96തത്വങ്ങളെക്കുറിച്ച് അൽപാൽപ്പമായി അറിയാവുന്നവരെയും ഉപയോഗപ്പെടുത്തുന്നവരെയും ധാരാളം കണ്ടിട്ടുണ്ട്. അങ്ങനെയുള്ള കുറച്ചുപേർക്കെങ്കിലും ഒരുമിച്ചിരുന്നുകൊണ്ട് അതിന്റെ വിപുലമായ സാധ്യതകളെക്കുറിച്ച് ആലോചിക്കാനാവുകയാണെങ്കിൽ വളരെ ഗുണകരമായ ആരോഗ്യരക്ഷാ സമീപനം വികസിപ്പിക്കാനായേക്കുമെന്ന് തോന്നുന്നുണ്ട്. ............. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ താല്പര്യമുള്ളവരെ ക്ഷണിക്കുന്നു. (15 മിനുട്ട് സംസാരിക്കാൻ കഴിയുന്നവർക്ക് യാത്രാ ചെലവുകൾ നൽകുന്നതാണ്. ഒരു പുറം കുറിപ്പ് മുൻകൂട്ടി എഴുതി തരേണ്ടതാണ്) 9447262817